കോഴിക്കോട് വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; നഷ്ടമായത് 30 പവൻ സ്വർണവും 2 ലക്ഷം രൂപയും
കോഴിക്കോട്: കടലുണ്ടിയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 30 പവൻ സ്വർണവും 2 ലക്ഷം രൂപയും കവർന്നു. മണ്ണൂർ വടക്കുമ്പാട് കിഴക്കേ കോണത്ത് ഉമ്മർകോയയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകിട്ട് മകളുടെ പുല്ലിപ്പറമ്പിലെ വീട്ടിൽ നോമ്പുതുറക്കാൻ പോയതായിരുന്നു കുടുംബം.
രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതായി കണ്ടത്. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
30 gold pieces and Rs 2 lakh stolen from house in Kadalundi