തേനിന്റെ മാധുര്യം നുണയാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത്; 3.45 ലക്ഷം രൂപയുടെ തേനീച്ച കൃഷി വികസന പദ്ധതിക്ക് തുടക്കമായി
ചെമ്പനോട: തേനിന്റെ മാധുര്യം ജനങ്ങളിലേക്കെത്തിക്കാന്‍ തേനീച്ച കൃഷി വികസന പദ്ധതിയുമായി ചെമ്പനോട ഗ്രാമ പഞ്ചായത്ത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വഹിച്ചു.
345000 രൂപ ചിലവഴിച്ചാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 80 ഗുണഭോക്താക്കള്‍ക്കായി തേനിച്ച അടങ്ങിയ 460 തേനീച്ച പെട്ടികളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. 50 ശതമാനം സബ്‌സിഡിയിലാണ് ഇവ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.
ചെമ്പനോട വച്ചു നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.എ ജോസ്‌ക്കുട്ടി, ലൈസ ജോര്‍ജ്, കൃഷി ഓഫീസര്‍ ജിജോ ജോസഫ്, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.