വികസനകുതിപ്പില്‍ നാട്; വാണിമേല്‍ – വിലങ്ങാട് റോഡിന് 3.25 കോടി അനുവദിച്ചു
നാദാപുരം: കല്ലാച്ചി വാണിമേല്‍ വിലങ്ങാട് ഭൂമിവാതുക്കല്‍ ടൗണ്‍ കന്നുകുളം വരെ ആധുനിക രീതിയില്‍ നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് 3.25 കോടി രൂപ അനുവദിച്ചതായി ഇ.കെ വിജയന്‍ എംഎല്‍എ അറിയിച്ചു. കല്ലാച്ചി ടൗണ്‍ മുതല്‍ ഭൂമി വാതുക്കല്‍ ടൗണ്‍ വരെ റോഡ് നേരത്തെ നവീകരിച്ചതാണ്.
കന്നുകുളം മുതലുള്ള റീച്ച് മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടപടിയിലാണ്. വാണിമേല്‍ എംയുപി സ്‌കൂള്‍ പരിസരത്ത് കൈവരി നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു.

മന്ത്രി പി.എ മുഹമ്മദ് റിയാസിന് എംഎല്‍എ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.
Description: 3.25 crores allocated for Vanimel-Vilangad road