നാല്പത്തി അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൈവശ ഭൂമിയുടെ പട്ടയം സ്വന്തമാക്കി 29 കുടുംബങ്ങള്‍; മരുതോങ്കരയിലെ ഏച്ചിലാട്, ചീനവേലി പ്രദേശത്തെ ജനങ്ങളുടെ സ്വപ്‌നം പൂവണിഞ്ഞു


മരുതോങ്കര: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ഏച്ചിലാട്, ചീനവേലി പ്രദേശത്തെ 29 ഭൂമി കൈവശക്കാര്‍ക്ക് പട്ടയം വിതരണം ചെയ്തു. കഴിഞ്ഞ നാല്പത്തി അഞ്ച് വര്‍ഷത്തെ കൈവശക്കാരുടെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്. കല്ലാച്ചിയില്‍ 2019ല്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് ആരംഭിച്ചതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്.

ഇ.കെ. വിജയന്‍ എം.എല്‍.എ. പട്ടയം വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥിയായി.

ഏച്ചിലാട് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.പി ബാബുരാജ്, വി.പി റീന, ഡെന്നി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ ദിനേശന്‍, പഞ്ചായത്ത് അംഗങ്ങളായ വനജ, തോമസ് കാത്തിരത്തിങ്കല്‍, രാജന്‍ പാറക്കല്‍, വടകര ആര്‍.ഡി.ഒ. സി ബിജു, ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ രേഖ, ഭുരേഖ തഹസില്‍ദാര്‍ ഷംസുദീന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.