ലോകനാർകാവ് ക്ഷേത്രത്തിൽ നാളെ 28-ാം മണ്ഡലവിളക്കുത്സവം
വടകര: ലോകനാർകാവ് ക്ഷേത്രത്തിൽ 28-ാം മണ്ഡലവിളക്കുത്സവം ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 12.15 മുതൽ അന്നദാനം, മൂന്നുമണിക്ക് ഇളനീർവരവ്, ആറുമണിക്ക് നീലേശ്വരം പ്രമോദ് മാരാർ നയിക്കുന്ന പഞ്ചവാദ്യമേളം, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.
തുടര്‍ന്ന് ഏഴുമണിക്ക് നാടകം തിരുവനന്തപുരം ശ്രീനന്ദ തിയേറ്റേഴ്‌സിന്റെ യാനം, 7.30-ന് സദനം സുരേഷ്, ചൊവ്വല്ലൂർ സുനിൽ, കലാമണ്ഡലം സനൂപ് എന്നിവർ നയിക്കുന്ന ട്രിപ്പിൾ തായമ്പക, രാത്രി 9.30-ന് വിളക്കിനെഴുന്നള്ളത്ത്, വെടിക്കെട്ട് എന്നിവ നടക്കും.
Description:28th Mandal Vilakutsavam tomorrow at Loknarkav Temple