22 വർഷത്തെ സ്നേഹ സേവനം; എടത്തുംകര അങ്കണവാടി അധ്യാപിക മോളി ടീച്ചർക്ക് യാത്രയയപ്പ് നൽകി


മണിയൂർ: എടത്തുംകര അങ്കണവാടിയിൽ നിന്നും ഇരുപത്തിരണ്ട് വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അധ്യാപിക മോളി ടീച്ചർക്ക് യാത്രയയപ്പ് നൽകി. എടത്തുംകര പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് നൽകിയത് . സാംസ്കാരിക പ്രവർത്തക ദീപ ചിത്രാലയം ഉദ്ഘാടനം ചെയ്തു.

മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷനായി. ചാരുമ്മൽ കുഞ്ഞിക്കണ്ണൻ പൗരാവലി വക ഉപഹാരം മോളി ടീച്ചർക്ക് കൈമാറി. ജില്ലാ പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.റീന, ചന്ദ്രൻ പാറോൽ, പി.കെ. യൂസഫ് , പ്രജീഷ് പി , എം ടി രാധാകൃഷ്ണൻ ടി.എം. അശോകൻ വി.കെ കണാരൻ എന്നിവർ സംസാരിച്ചു.