ജെ.സി.ബി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു
കൂരാച്ചുണ്ട്: ജെ.സി.ബി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുപത്തിരണ്ടുകാരന്‍ മരണത്തിന് കീഴടങ്ങി. കൂരാച്ചുണ്ട് കുഞ്ഞാംപുറത്ത് സന്ദീപ് ബാലനാണ് മരിച്ചത്.
കിനാലൂരില്‍ വച്ച് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുഞ്ഞാംപുറത്ത് ബാലന്റെയും സുരജയുടെയും മകനാണ്. അഞ്ജു, സൈനികനായ ആനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.