20ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ലോകത്തിലാദ്യമായി നിയമപരമായി വിവാഹിതരായ ഗേ ദമ്പതികള്‍
നെതര്‍ലാന്‍ഡ്: ലോകത്തില്‍ ആദ്യമായി നിയമപരമായി അംഗീകാരം നേടിയ ശേഷം നടന്ന സ്വവര്‍ഗ വിവാഹത്തിന് ഇരുപത് വര്‍ഷം പൂര്‍ത്തിയായി. നെതര്‍ലാന്‍ഡ് സ്വദേശികളായ ഗെര്റ്റ് കാസ്റ്റീലും ഡോള്‍ഫ് പാസ്കറുമാണ് വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്.
കൊവിഡ് മഹാമാരി വ്യാപകമായ പശ്ചാത്തലത്തില്‍ വളരെ ചെറിയ ആഘോഷങ്ങളോടെയാണ് ഇരുപതാം വിവാഹ വാര്‍ഷികം ഇവര്‍ ആഘോഷിച്ചത്. ഇവരോടൊപ്പം വിവാഹിതരായ മറ്റൊരു ഗേ പങ്കാളികളില്‍ ഒരാള്‍ 2011ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. മൂന്ന് ഗേ പങ്കാളികളും ഒരു ലെസ്ബിയന്‍ പങ്കാളികളുമാണ് 2001ല്‍ നിയമാനുസൃതമായി വിവാഹിതരായത്.