പൂളക്കണ്ടി ഗോപാലക്കുറുപ്പിന്റെ ഓര്‍മകളില്‍ സി.പി.ഐ.എം; മയ്യന്നൂരില്‍ അനുസ്മരണം
വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ദീര്‍ഘകാലം സി.പി.ഐ.എം വില്യാപ്പള്ളി ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പൂളക്കണ്ടി ഗോപാലക്കുറുപ്പിന്റെ ഇരുപതാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു. മയ്യന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യന്നൂർ ഈസ്റ്റ് ബ്രാഞ്ചിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി സി.പി.ഐ.എം ഏരിയാ സെക്രട്ടറി ടി.പി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.കെ ദിവാകരൻ മാസ്റ്റർ, പി.എം ലീന എന്നിവർ സംസാരിച്ചു. എം നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.കെ ദിനേശൻ സ്വാഗതം പറഞ്ഞു
Description: 20th death anniversary of Poolakandi Gopalakurup