സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കായി 41 കോടി, കാർഷിക, തൊഴിൽ നൈപുണ്യ ഉൾപ്പെടെ വിവിധ മേഖലകളിലായി 136 പദ്ധതികൾ; ചക്കിട്ടപാറ പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു


ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ 2023-24 വർഷത്തേക്കുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ അവതരിപ്പിച്ചു. കുടുവെള്ള പദ്ധതിക്ക് ഊന്നൽ നൽകുന്നതായിരുന്നു ബജറ്റ്. കാർഷിക മേഖല, കെട്ടിട നവീകരണം, തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയവിവിധ പദ്ധതികൾക്കായി ഫണ്ട് വകയിരുത്തി. 826668390 കോടി രൂപ വരവും,824743429 രൂപ ചിലവും 1924961 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

2023-24 വർഷത്തിൽ 5000 കുടുംബങ്ങൾക്ക്‌ കുടിവെള്ളം എത്തിക്കുന്നതിനു പദ്ധതിയുമായി ചക്കിട്ടപാറ. ഗ്രാമപഞ്ചായത്ത്‌ ബജറ്റിൽ ഇതിനായ്‌ 41 കോടി രൂപ വിലയിരുത്തി. സംസ്കാരിക നിലയത്തിനു ഭൂമി വാങ്ങുന്നതിനു 13 ലക്ഷം, പരംമ്പരാകത തൊഴിലാകൾക്ക്‌ ടോയിലറ്റ്‌ നിർമ്മാണത്തിന് 25 ലക്ഷം, ക്ഷീര കർഷകർക്ക്‌ പാൽ ഇൻസന്റീവ്‌, കാലിതീറ്റ 38 ലക്ഷം എന്നിവയും ബജറ്റിലുണ്ട്.

റോഡ്‌ നവീകരണത്തിന് മൂന്ന് കോടി 24 ലക്ഷം, പന്നി, കിടാരി, താറാവ്‌ വളർത്തൽ 26 ലക്ഷം, മുതുകാട്‌-പറംമ്പൽ അംഗണവാടി കെട്ടിട നിർമ്മാണം 50 ലക്ഷം, പഞ്ചായത്ത്‌ ഓഫീസ്‌ നവീകരണം 25 ലക്ഷം, തൊഴിൽ നൈപുണ്യ വികസനം 10 ലക്ഷം, മുതുകാട്‌-നരിനട സബ്സെന്റർ നവീകരണം 68 ലക്ഷം, മുതുകാട്‌ വനിത സമുച്ചയം 16 ലക്ഷം, നരേന്ദ്രദേവ്‌ കോളനി സംസ്കാരിക നിലയം 26 ലക്ഷം, വന്യജീവി ശല്യം തടയൽ ജി.ഐ നെറ്റ്‌ 6 ലക്ഷം, പന്നിക്കോട്ടൂർ പി.എച്‌.സി 1 കോടി 36 ലക്ഷം, പന്നിക്കോട്ടൂർ പി.എച്ച്‌.സി ആംമ്പുലൻസിനായി 10 ലക്ഷവും വകയിരുത്തി. പട്ടികജാതി തൊഴിൽ സംരംഭത്തിനായ് 20 ലക്ഷം, കമ്മ്യുണിറ്റി ഹാൽ നവീകരണംവും സൗന്ദര്യ വൽത്കരണവും ഒരു കോടി 50 ലക്ഷം എന്നിവ വകയിരുത്തി.

വിവിധ മേഖലകളിലായി 136 പദ്ധതികൾ നടപ്പിലാക്കും. ബജറ്റ്‌ അവതരണത്തിൽ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ സി.കെ ശശി അദ്ധ്യക്ഷത വഹിച്ചു.

Summary: 2023-24 budjet presentation in chakitapara panchyat