പാലേരിയിലെ രണ്ടുവയസുകാരന്‍ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്ക് വേണ്ടത് 18 കോടി രൂപ; ധനസമാഹരണത്തിനായി യുവാക്കള്‍ കര്‍മ്മ രംഗത്ത്
പേരാമ്പ്ര: എസ് എം എ രോഗം ബാധിച്ച പാലേരിയിലെ രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന്റെ ചികിത്സക്കുള്ള 18 കോടി സമാഹരണം വിജയിപ്പിക്കുന്നതിനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും വേണ്ടി പാലേരിയില്‍ യുവജന സംഗമം നടത്തി.സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രചരണം വ്യാപകമാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും യുവജന കൂട്ടായ്മക്ക് രൂപം നല്‍കുകയും ചെയ്തു.
പാലേരി കല്ലുള്ളതിൽ നൗഫൽ- ജാസ്മിൻ ദമ്പതികളുടെ മകൻ മുഹമ്മദ് ഇവാന് വിദേശത്ത് നിന്നും മരുന്നെത്തിക്കാൻ വേണ്ടത് 18 കോടി രൂപയാണ്. ഈ തുക കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചെയർമാനും കെ.സിദ്ദീഖ് തങ്ങൾ കൺവീനറും സി.എച്ച്.ഇബ്രാഹിം കുട്ടി ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
കല്ലുള്ളതിൽ മുഹമ്മദ് ഇവാൻ ചികിത്സാ സഹായ കമ്മിറ്റി പാലേരി എന്ന പേരിൽ ഫെഡറൽ ബാങ്ക് കുറ്റ്യാടി ശാഖയിൽ അക്കൗണ്ട് തുടങ്ങി.
അക്കൗണ്ട് നമ്പർ: 20470200002625
IFSC: FDRL0002047)
ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)
ചലച്ചിത്ര നടന്‍ നിര്‍മ്മല്‍ പാലാഴി പരിപാടി ഉദ്ഘാടനം ചെയ്തു. പി എസ് പ്രവീണ്‍ അധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മദ് വിശദീകരണം നടത്തി. കെ വി അശോകന്‍, നവാസ് പാലേരി, സയ്യിദ് അലി തങ്ങള്‍, എസ് സുനന്ദ്, ശിഹാബ് കന്നാട്ടി, മുസ്തഫ പാലേരി, നസീര്‍ ചിന്നൂസ്, കെ എം അഭിജിത്ത്, കെ എം സുരേഷ്, ബഷീര്‍ കാലന്തര്‍, സി വി രജീഷ്, കിരണ്‍ ബാബു, വിഷ്ണു അരീക്കണ്ടി, നജം പാലേരി, അരുണ്‍ പെരുമണ
എന്നിവര്‍ സംസാരിച്ചു.