18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 മുതൽ; വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം


തിരുവനന്തപുരം: കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിൻ ആപ്പ് മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവർക്കും രജിസ്ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വാക്സിനേഷന് രജിസ്റ്റർ ചെയ്യേണ്ട വിധം

https://www.cowin.gov.in/home

എന്ന സൈറ്റിൽ പോകുക. Register/sign in yourself എന്ന option click ചെയ്യുക. Enter mobile number എന്ന ഫീൽഡിൽ മൊബൈൽ നമ്പർ ചേർക്കുക. Get OTP click ചെയ്യുക. മൊബൈലിൽ വരുന്ന OTP ആ ഫീൽഡിൽ enter ചെയ്യുക. Click ചെയ്‌താൽ അടുത്ത ഫീൽഡിൽ ഐഡി പ്രൂഫ് സെലക്ട്‌ ചെയ്യണം. ആധാർ അടക്കം നാലോളം ഐഡി കാണാം. അതിൽ നമുക്ക് പറ്റിയത് സെലക്ട്‌ ചെയ്ത് അതിന്റെ നമ്പർ, അതിൽ കൊടുത്തപോലെ നമ്മുടെ പേര്, ജനന വർഷം, (male/female സെലക്ട്‌ ചെയ്യണം) എന്നിവ ചേർത്ത് submit ഓപ്ഷൻ കൊടുത്താൽ register ആയി.

പിന്നീട് വാക്‌സിനേഷൻ schedule എന്ന ഓപ്ഷൻ എടുത്താൽ നമ്മുടെ പോസ്റ്റൽ പിൻകോട് ചോദിക്കും. ചേർത്ത ശേഷം click ചെയ്‌താൽ നമ്മുടെ സമീപത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ തീയതി സഹിതം കാണാം. സൗകര്യമുള്ള കേന്ദ്രം, തീയതി എന്നിവ സെലക്ട്‌ ചെയ്ത് confirm ഓപ്ഷൻ കൊടുത്താൽ വാക്‌സിനേഷൻ schedule ചെയ്യപ്പെടും. ഒരു മൈബൈൽ നമ്പറിൽ മൂന്നു പേരെ കൂടി ചേർക്കാം. അതിന് add ഓപ്ഷൻ എടുത്തു നേരത്തെ പറഞ്ഞപോലെയുള്ള ഐഡി, പേര്, (male/female) ജനന വർഷം ഇവ കൊടുത്തു submit കൊടുത്താൽ മതി.