സി.എച്ച്. നാരായണൻ നായരുടെ 17ാം ചരമവാർഷികം; അനുസ്മരണ പരിപാടിയുമായി ആവള-കുട്ടോത്ത് പൊതുജന വായനശാല
പേരാമ്പ്ര: ആവള-കുട്ടോത്ത് പൊതുജന വായനശാല മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന സി.എച്ച്. നാരായണൻ നായരുടെ 17ാം ചരമവാർഷികം ആചരിച്ചു.
വായനശാല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പി. മോനിഷ ഉദ്ഘാടനം ചെയ്തു. ടി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് തല ലൈബ്രറി ബാലകലോത്സവ വിജയികളായ നൈസ മറിയം, തനിഷ്ക ഋഷിക എന്നിവരെയും ആദിദേവ്, ആദിത്യദേവ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
കെ.കെ. ബാലകൃഷ്ണൻ, പി.വി. മനോജ് കുമാർ, ഇ.കെ. പ്രദീപ് കുമാർ, വി.എം. ശാന്ത, ആർ.എം. മഹേഷ് കുമാർ, ബബീഷ് കുട്ടോത്ത് തുടങ്ങിയവർ സംസാരിച്ചു.[mif4]