സി.പി.ഐ നേതാവ് വി.പി ഗംഗാധരന്റെ ഓര്‍മകളില്‍ മൊകേരി
മൊകേരി: സി.പി.ഐ മൊകേരി ബ്രാഞ്ച് സെക്രട്ടറിയും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന വി.പി ഗംഗാധരന്റെ പതിനാറാം ചരമവാർഷികം മൊകേരിയിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
വി.വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, പി.പി പ്രമോദ്, ഹരികൃഷ്ണ, വി.പി നാണു, എം.പി ദിവാകരൻ, കെ.എസ് സ്മിതോഷ് എന്നിവര്‍ പ്രസംഗിച്ചു. ഭൂപേശ് മന്ദിരത്തിൽ വി.പി നാണു പതാക ഉയർത്തി.
Description: 16th death anniversary of CPI leader V.P. Gangadharan