ക്രിസ്മസ് ആഘോഷിക്കാൻ മലയാളി കുടിച്ചു തീർത്തത് 152.06 കോടിയുടെ മദ്യം; കഴിഞ്ഞ വർഷത്തേക്കാൾ റെക്കോഡ് വില്പന


തിരുവനന്തപുരം: ക്രിസ്മസ് ആഘോഷിക്കാൻ മലയാളി കുടിച്ചു തീർത്തത് 152.06 കോടിയുടെ മദ്യം. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവിൽപനയുടെ കണക്കുകളാണ് ബീവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിൻറെ (29.92 കോടി) വർധനവാണ് ഉണ്ടായത്.

ഈ വർഷം ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയർഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബർ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബർ 25ലെ വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.84ശതമാനത്തിൻറെ വർധനവാണ് ഇത്തവണയുണ്ടായത്.

കഴിഞ്ഞ വർഷം ഡിസംബർ 24,25 തീയതികളിലായി ആകെ 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്.