15 പേര്‍ക്ക് കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു: 14 പേര്‍ക്ക് സമ്പര്‍ക്കം വഴി, ഒരാളുടെ ഉറവിടം വ്യക്തമല്ല


കൊയിലാണ്ടി: 15 പേര്‍ക്ക് കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. രോഗ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ദിനം പ്രതി കൊയിലാണ്ടിയില്‍ സമ്പര്‍ക്കം വഴിയുള്ള കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യമാണ്. തുടര്‍ച്ചയായ കുറച്ച് ദിവസങ്ങളായി 15 മുകളില്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ രോഗം സ്ഥിരീകിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. 130 ഓളം ആളുകളാണ് വിടുകളിലും ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു വിദേശത്തു നിന്നെത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 683 പേര്‍ക്കാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവായി. ചികിത്സയിലായിരുന്ന 670 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

  • കോഴിക്കോട് കോര്‍പ്പറേഷന്‍ – 168
  • മേപ്പയ്യൂര്‍ – 32
  • വടകര – 30
  • പനങ്ങാട് – 26
  • തിരുവളളൂര്‍ – 21
  • കൊടുവളളി – 20
  • കുറ്റ്യാടി – 18
  • കുന്നുമ്മല്‍ – 17
  • ചേളന്നൂര്‍ – 15
  • കൊയിലാണ്ടി – 14
  • പെരുവയല്‍ – 13
  • വേളം – 11
  • കടലുണ്ടി, കട്ടിപ്പാറ, ഒഞ്ചിയം, പെരുമണ്ണ, പുറമേരി,- 10
  • എടച്ചേരി – 9
  • മണിയൂര്‍, തുറയൂര്‍, ചാത്തമംഗലം, ചക്കിട്ടപ്പാറ, മടവൂര്‍ – 8
  • പയ്യോളി, മുക്കം, മാവൂര്‍, കുന്ദമംഗലം, കോട്ടൂര്‍, താമരശ്ശേരി, വളയം – 7
  • മൂടാടി, കായക്കൊടി, രാമനാട്ടുകര, ഉള്ള്യേരി, – 6
  • ചേമഞ്ചേരി, ചോറോട്, കക്കോടി, കിഴക്കോത്ത്, ഒളവണ്ണ, ഉണ്ണിക്കുളം, വില്യാപ്പളളി – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക