കൊടുവള്ളി സ്വദേശിയായ പതിനാലുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു


കൊടുവള്ളി: കുട്ടമ്പൂരില്‍ പതിനാലുകാരന്‍ പള്ളി കുളത്തില്‍ മുങ്ങി മരിച്ചു. കൊടുവള്ളി നടമ്മല്‍പൊയില്‍തിരിയന്‍ കോട്ടുമ്മല്‍ അയമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദ് സിനാന്‍ (14) ആണ് മുങ്ങി മരിച്ചത്. കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ്.

സിനാനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ വൈകിട്ട് 4.45 ന് കുളത്തില്‍ മുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ കരക്കെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

താഹിറയാണ് ഉമ്മ. സഹോദരങ്ങള്‍: സുഹറ, അഹ്നാസ്. ഖബറടക്കം പുതിയോത്ത് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.