അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് 122 വര്‍ഷങ്ങള്‍; മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം, ‘വര്‍ണം -2023’ കലോത്സവമാക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ 122ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘വര്‍ണം -2023’ എന്ന പേരില്‍ മാര്‍ച്ച് 10നാണ് പരിപാടികള്‍ നടക്കുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിക്കും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 1,2,3 ക്ലാസുകളിലെ കുട്ടികളുടെ കലാപരിപാടികള്‍ വെള്ളിയാഴ്ച്ച രാവിലെ 10മണിക്ക് ആരംഭിക്കും. വൈകുന്നേരം 5 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിനുശേഷം നഴ്‌സറി ഫെസ്റ്റും നാലാം ക്ലാസിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. കൂടാതെ എഡ്യൂ ക്യാമ്പ് ഓള്‍ കേരള സ്‌കോളര്‍ഷിപ്പ് വിതരണം, അല്‍മാഹിര്‍ അറബിക്ക് സ്‌കോളര്‍ഷിപ്പ് വിതരണവും ഉപഹാര സമര്‍പ്പണം എന്നിവയും നടക്കും.

പി.ടി.എ പ്രസിഡന്റ് രാഗേഷ് കേളോത്ത് അധ്യക്ഷത വഹിക്കും. പ്രധാന അധ്യാപിക ഗീത പി.കെ, എസ്.ആര്‍.ജി കണ്‍വീനര്‍ നിഷ കെ.എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ എ.പി, വാര്‍ഡ് മെമ്പര്‍ വി.പി രമ, ആര്‍.വി അബ്ദുള്ള, സി.എം ബാബു, മുജീബ് കോമത്ത്, സുനില്‍ ഓടയില്‍, കൊളക്കണ്ടി ബാബു, സുരേഷ് കണ്ടോത്ത്, മേലാട്ട് നാരായണന്‍, ഷബീര്‍ ജന്നത്ത്, സ്വര്‍ണ എ.കെ, നബീല്‍ ഹാമിദ് എം തുടങ്ങിയവര്‍ പങ്കെടുക്കും.