ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ റോഡില്‍ കടന്നല്‍ ആക്രമണം; 12 തീര്‍ത്ഥാടകര്‍ക്ക് കുത്തേറ്റു


പത്തനംതിട്ട: ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ റോഡില്‍ കടന്നല്‍ ആക്രമണത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കുത്തേറ്റു. 12 തീര്‍ത്ഥാടകര്‍ക്കാണ് കടന്നലിന്റെ കുത്തേറ്റത്. സ്വാമി അയ്യപ്പന്‍ റോഡിലെ ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്.

നാല് പേരെ പത്തനംതിട്ട ജനറല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുരങ്ങോ പരുന്തോ ആക്രമിച്ചത് മൂലമാകാം കടന്നല്‍ കൂട് ഇളകിയതെന്നാണ് നിഗമനം.

കടന്നല്‍ ശല്യമുള്ളതിനാല്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി തീര്‍ത്ഥാടകരെ കയറ്റി വിടുന്നത് നിരോധിച്ചു.