കൊയിലാണ്ടി: എൻപി രാധാകൃഷ്ണൻ കൊയിലാണ്ടിയിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. ബിജെപിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡണ്ടാണ്. കോഴിക്കോട് വെള്ളെയ് സ്വദേശിയാണ് ആദ്യമായാണ് എൻ.പി.രാധാകൃഷ്ണൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
മത്സ്യത്തൊഴിലാളി മേഖലയായിരുന്നു പ്രധാന പ്രവത്തന മേഖല. കഴിഞ്ഞ മഹാപ്രളയത്തിൽ രക്ഷാദൗത്യമേറ്റെടുത്ത് വെള്ളയിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികൾക്ക് നേതൃത്വം നൽകിയത് രാധാകൃഷ്ണനായിരുന്നു. ശബരിമല സമരത്തിലും ഇദ്ധേഹം നേതൃത്വത്തിലുണ്ടായിരുന്നു.
കഴിഞ്ഞ തവണ മത്സരിച്ച രജനീഷ് ബാബുവോ അഡ്വ.വി.സത്യനോ സ്ഥാനാർത്ഥിയാവും എന്നാണ് ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നത്.