പേരാമ്പ്രയിലെ സ്ഥാപനത്തില്‍ വെച്ച് പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍
പേരാമ്പ്ര: യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. എലത്തൂര്‍ എരഞ്ഞിക്കല്‍ ശ്രീപാദത്തില്‍ ധനേഷിനെയാണ് കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്.
ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്ന പ്രതി വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതോടെ ഒളിവില്‍പ്പോയ പ്രതി കോഴിക്കോട് സെക്ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.