108 ആംബുലൻസ് ജീവനക്കാർ പണിമുടക്ക് തുടരുന്നു; സമരം ജീവനക്കാരിയെ ശാരീരികമായി ആക്രമിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപെടുക്കാത്തതിൽ പ്രതിഷേധിച്ച്


തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്ക് തുടരുന്നു. രാവിലെ എട്ട് മുതൽ 11 വരെ മൂന്നു മണിക്കൂറാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക്. 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടും മാനേജ്മെന്റും സർക്കാരും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ചത്.

ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയപ്പോൾ മാനേജ്മെന്റും എൻഎച്ച്എം ചുമതലയുള്ള ഓഫീസറും പരാതിക്കാരിയെ അപമാനിച്ചു എന്ന് ആരോപണം. അതേസമയം പരാതിയിൽ കഴമ്പില്ലാ എന്നാണ് മാനേജ്മെന്റ് വാദം.

Description: 108 ambulance workers continue strike; The strike was in protest against the lack of action against the driver in the case of physically assaulting the employee