അജ്ഞാത ജീവിയുടെ ആക്രമണം; പശുക്കടവിൽ കർഷകന്റെ ഫാമിലെ 1050 കോഴികളെ കടിച്ചു കൊന്നു


കുറ്റ്യാടി: പശുക്കടവിൽ അജ്ഞാത ജീവി ഫാമിലെ കോഴികളെ കടിച്ചുകൊന്നു. പശുക്കടവിൽ വരിക്കമൂട്ടിൽ മാത്യുവിന്റെ മുപ്പതുദിവസം പ്രായമായ 1050 കോഴികളെയാണ് അജ്ഞാതജീവികൾ കൊന്നത്.

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അഞ്ഞൂറോളം കോഴികളെ കടിച്ചുകീറിയ നിലയിലായിരുന്നു. ഒന്നരക്കിലോ തൂക്കമുള്ള 3500 കോഴികളായിരുന്നു ഫാമിലുണ്ടായിരുന്നത്.

ഇരുമ്പുവലകൾ ഇളക്കിമാറ്റിയാണ് അജ്ഞാതജീവികൾ ഫാമിനകത്ത് കടന്നത്. കുറ്റ്യാടി ഫോറസ്റ്റ്, മരുതോങ്കര പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പ് അധികൃതർ ഫാം സന്ദർശിച്ചു. കോഴികളെ കൊന്നത് കാട്ടുപൂച്ചയോ ചെന്നായയോ ആകാനാണ് സാധ്യതയെന്നാണ് നിഗമനം.