നൂറിന്റെ നിറവില്‍ അഴിയൂർ അഞ്ചാം പീടിക എം.എൽ.പി സ്‌കൂള്‍; വാർഷികാഘോഷം ഏപ്രിലില്‍


അഴിയൂർ: അഞ്ചാം പീടിക മാപ്പിള എൽ.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷം ഏപ്രിൽ 19 ശനിയാഴ്ച വിപുലമായി നടത്താൻ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി സ്വാഗതം സംഘം രൂപീകരിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ യോഗം ഉദ്ഘാടനം ചെയ്തു.

യൂസുഫ് കുന്നുമ്മൽ അധ്യക്ഷ തവഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക നേതാക്കൾ, ജനപ്രതിനിധികൾ, സ്കൂൾ മാനേജ്മെന്റ് പിടിഎ പ്രതിനിധികൾ പങ്കെടുത്തു. വാർഷികത്തിന്റെ ചെയർമാൻ ആയി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.ടി അയ്യൂബിനെയും കൺവീനറായി സ്ക്കൂൾ ഹെഡ്മിസ്ട്രസ് സാജിദ ടീച്ചറേയും ട്രഷറർ ആയി യൂസുഫ് കുന്നുമ്മലിനേയും തെരഞ്ഞെടുത്തു.

സ്കൂൾ മാനേജ്മെന്റ് പ്രതിനിധി വിജയ രാഘവൻ മാസ്റ്റർ വിഷയാവതരണം നടത്തി. വി.പി അനിൽ കുമാർ, പി ബാബുരാജ്, ഇ.ടി അയ്യൂബ്, പത്മനാഭൻ, മുബാസ് കല്ലേരി, പ്രമോദ് കെ.പി, സമീർ മൊണാർക്ക്, ഷുഹൈബ് കൈതാൽ, റഫീക്ക് തെണ്ടൻ, നവാസ് നെല്ലോളി, സാലിം പുനത്തിൽ, സീനത്ത് ബഷീർ, നിസാർ വി.കെ, സവാദ് വി.പി, ബാസിത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സാജിദ ടീച്ചർ സ്വാഗതവും ഷബാന എ വി നന്ദിയും പറഞ്ഞു.

Description: 100th Anniversary Celebration of 5th Peedika Mappila LP School