ഹോട്ടല്‍ മുറിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍
തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കരമനയിലാണ് സംഭവം. വലിയശാല സ്വദേശി വൈശാഖാണ് മരിച്ചത്. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റാണ് യുവാവ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം മുറിയെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.