ഹോട്ടല്‍ പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വ്യാപാരികള്‍ പ്രതിഷേധത്തില്‍; മാനദണ്ഡം ലംഘിച്ചത് രാഷ്ട്രീയക്കാരെന്ന് വിമര്‍ശനം


കോഴിക്കോട്: ഹോട്ടലുകള്‍ 9 മണിക്ക് അടയ്ക്കണം എന്ന ഉത്തരവ് പ്രായോഗികമല്ലെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപാല്‍. 9 മണി എന്നത് 11 മണി വരെ നീട്ടി നല്‍കണം. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി. ഇതുകൊണ്ടുണ്ടായ രോഗവ്യാപനത്തിന് വ്യാപാരികള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കച്ചവടക്കാര്‍ക്ക് ഭീമമായ നഷ്ടമുണ്ടാക്കുെമന്നും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനും പ്രതികരിച്ചു. 2020ല്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലമുണ്ടായ നഷ്ടത്തില്‍ നിന്ന് വ്യാപാരികള്‍ ഇതുവരെ മോചിതരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.