ഹോം@ലാബ്; കൊല്ലം യു.പി സ്കൂൾ ശിൽപ്പശാല സംഘടിപ്പിച്ചു


കൊയിലാണ്ടി: സ്‌കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹോംലാബ് പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം യു.പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ശിൽപ്പശാല നടത്തി. വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധവും താൽപ്പര്യവും വർദ്ധിപ്പിക്കുന്നതിനായ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഹോംലാബ്. വീട്ടിലും ചുറ്റുപാടും ലഭ്യമായ വസ്തുക്കളും മറ്റും ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ ഹോംലാബ് തയ്യാറാക്കേണ്ടത്.

രക്ഷിതാക്കൾക്കുള്ള ശിൽപ്പശാല കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ.എം.നന്ദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ബിജു അധ്യക്ഷനായിരുന്നു. എൻ.വി.വത്സൻ, കൊടക്കാട്ട് രാജീവൻ, ഷാഹുൽ, ഉണ്ണികൃഷ്ണൻ.സി, നീരജ്.കെ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ജിസ്ന.എം സ്വാഗതവും ലിൻസി നന്ദിയും പറഞ്ഞു.
ശ്രീലേഷ്.ഒ, നീരജ്.കെ. ലിൻസി എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി.