കിടപ്പിലാണെങ്കിലും തളരാതെ ഹാരിസ്‌ക്ക; കുട വേണ്ടവര്‍ ഇങ്ങോട്ട് വന്നോളൂ


പേരാമ്പ്ര: മരുതേരിയിലെ ഉക്കാരന്‍കണ്ടി വീട്ടിലെ കിടക്കയില്‍ കിടന്നാണ് ഹാരിസ് പല വര്‍ണത്തിലുള്ള കുടകള്‍ നിര്‍മിക്കുന്നത് മരുന്നിനും വീട്ടിലെ ചിലവിനും വേണ്ടിയാണ് വേദന മറന്ന് പ്രിയ സുഹ്രത്ത് കൂടിയായ ഹാരിസിന്റെ പോരാട്ടം. 23 വര്‍ഷത്തോളമായി എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയാതെ പൂര്‍ണമായും കിടപ്പിലാണ് 39 വയസ്സ് കാരനായ ഹാരിസ്.

വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു ആക്‌സിഡന്റില്‍ നട്ടെല്ലു തകര്‍ന്ന് ശേഷം ഇങ്ങാട്ട് കിടപ്പിലാണ്. തന്റെ ചികിത്സാ ചിലവിനും കുടുംബത്തിന്റെ മറ്റു ജീവിതച്ചിലവിനുമായി ഹാരിസിന്റെ ഈ കിടത്തത്തില്‍ നിന്നും ഇപ്പോള്‍ വര്‍ഷാവര്‍ഷം നൂറുക്കണക്കിനു കുടകള്‍ തന്റെ ശാരീരിക ബുദ്ധിമുട്ട് അതിജീവിച്ച് നിര്‍മ്മിച്ച് വരുന്നു.

വലിയ ലാഭമില്ലാതെ മെറ്റീരിയല്‍സിന്റെ തുകയും പണിക്കൂലിയും മാത്രം വാങ്ങി നല്ല ക്വാളിറ്റിയുള്ള കുടകള്‍ ഇപ്പോള്‍ വില്‍പനക്ക് തയ്യാറായിരിക്കുന്നു.

നിങ്ങള്‍ ഒരു കുട വാങ്ങുമ്പോള്‍ മുടക്കുമുതലിനു ക്വാളിറ്റി ഉള്ള ഒരു കുട ലഭിക്കുന്നതോടൊപ്പം ഒരു കിടപ്പു രോഗിക്കു അത് വലിയൊരു പ്രചോദനവുമാകും.

കുട വേണ്ടവര്‍ക്ക് ഹാരിസിനെ വിളിക്കാം. മൊബൈൽ നമ്പർ: 9946027980