ഹലാല്‍ വിവാദം; എ.എന്‍ ഷംസീറിന്റെ പ്രസ്താവ മാര്‍ക്സിസ്റ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിന്റെ തെളിവെന്ന് സി.പി.എ.അസീസ്
പേരാമ്പ്ര : ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നതിന്റെ ഉത്തരവാദിത്വം മുസ്ലിം മതനേതൃത്വത്തിന് മേല്‍ കെട്ടിവെച്ച് സംഘപരിവാറിന്റെ കയ്യടിവാങ്ങാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമായിട്ടുള്ള പ്രസ്താവനയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെതെന്നും ഇത് മാര്‍ക്സിസ്റ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിന്റെ തെളിവാണെന്നും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിക്കുന്ന കേന്ദ്ര-കേരളസര്‍ക്കാരുകളുടെ ഭരണപരാജയം മറച്ചുവെക്കാനുള്ള സി.പി.എം,ബി.ജെ.പി പാര്‍ട്ടികളുടെ തന്ത്രമാണ് ഹലാല്വിവാദത്തിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വാല്യക്കോട് മേഖല മുസ്ലിംലീഗ് കുടുംബസംഗമം(നാട്ടുപച്ച )ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ പി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. പി.കെ സലീമ ടീച്ചര്‍, ഇ. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.ആര്.കെ മുനീര്‍, ടി.കെ എലത്തീഫ്, സാജിദ് നടുവണ്ണൂര്‍, ആവള ഹമീദ്, ആനേരി നസീര്‍, ചെരിപ്പേരി മൂസ്സ, ടി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, സൗഫി താഴക്കണ്ടി, വി.പി.റിയാസ്സലാം, ടി.പി നാസര്‍, പി.ഹാരിസ്, ഷര്‍മിന കോമത്ത്, പി.കെ.കെ നാസര്‍, കെ.എം.നസീറടീച്ചര്‍, പി.സി.മുഹമ്മദ്സിറാജ്, എ.വി.സക്കീന,സലീം മിലാസ്, വി.എന്‍ നൗഫല്‍, ഗഫൂര്‍ വാല്യക്കോട്, എം.ടി ഹമീദ്, കെ.ശരീഫ വാല്യക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് മുസ്ലിംലീഗില്‍ ചേര്‍ന്ന കുന്നുമ്മല്‍ അസ്ലമിനെ എം.കെ.സി. കുട്ട്യാലി പതാക നല്കി സ്വീകരിച്ചു.
എന്‍.അബ്ദുല്‍ റസാഖ് സ്വാഗതവും കെ.കെ.ലത്തീഫ് നന്ദിയും പറഞ്ഞു.