ഹര്‍ത്താല്‍ ദിനത്തില്‍ മേപ്പയൂര്‍ ഗവ: ആശുപത്രി അണുവിമുക്തമാക്കി സേവാഭാരതി പ്രവര്‍ത്തകര്‍
മേപ്പയൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ മേപ്പയൂര്‍ ഗവ: ആശുപത്രി അണുവിമുക്ക്തമാക്കി സേവാഭാരതി പ്രവര്‍ത്തകര്‍. ആശുപത്രിയിലെ മുഴുവന്‍ മുറികളും ഫോഗിംഗ് മെഷീന്‍ ഉപയോഗിച്ചാണ് അണുവിമുക്തമാക്കിയത്.
അണുനശീകരണ പരിപാടിയില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജീവന്‍ മാസ്റ്റര്‍ ആയടത്തില്‍, വൈസ് പ്രസിഡന്റ് രാജഗോപാലന്‍ മാസ്റ്റര്‍, സെക്രട്ടറി സുരേഷ് മാതൃകൃപ, രാഷ്ട്രീയ സ്വയം സേവക് സംഘം മേപ്പയ്യൂര്‍ മണ്ഡല്‍ കാര്യവാഹ് നിധിന്‍ കീഴ്പ്പയൂര്‍, സമിതി ഐ.ടി കോര്‍ഡിനേറ്റര്‍ രതീഷ് അമൃതപുരി, നിതീഷ് കെ.കെ, കലേഷ്, ചന്ദ്രന്‍ എന്‍.പി, അഭിന്‍ കൃഷ്ണ, ഷിബിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍, ബസ്സ് സ്റ്റാന്റ് ഉള്‍പ്പെടെയുള്ള കൂടുതല്‍ ജനങ്ങള്‍ ഇടപഴകുന്ന സ്ഥലങ്ങളും അണുവിമുക്തമാക്കുമെന്നും സേവാഭാരതി ഭാരവാഹികള്‍ അറിയിച്ചു.