ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മിന്നുന്ന വിജയവുമായി മേപ്പയൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍; 1200 ല്‍ 1200 മാര്‍ക്കുമായി സി.കെ ദിലാര, 67 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്


പേരാമ്പ്ര: മേപ്പയൂര്‍ ഗവ.ഹയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് പ്ലസ് ടു പരീക്ഷയില്‍ 92.54 ശതമാനം വിജയം. സയന്‍സ് ബാച്ചിലെ സി.കെ.ദിലാര പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി് മിന്നുന്ന വിജയം കരസ്ഥമാക്കി്. സ്‌കൂളിലെ 67 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.

322 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 298 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സയന്‍സ് വിഭാഗത്തില്‍ 97ശതമാനം വിജയം നേടി. 49 പേര്‍ ഫുള്‍ എപ്ലസ് നേടിയത് സയന്‍സ് വിഭാഗത്തില്‍ നിന്നാണ്. ഹ്യുമാനിറ്റിസില്‍ 92.3ശതമാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 93.65 ശതമാനവും വിജയം നേടി.