ഹജ്ജിന് കരിപ്പൂരിൽ നിന്ന് വിമാനസർവീസ് അനുവദിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ആവശ്യപ്പെട്ടു
കോഴിക്കോട്: ഹജ്ജിന് കരിപ്പൂരിൽ നിന്ന് വിമാനസർവീസ് അനുവദിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ആവശ്യപ്പെട്ടു. രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ ഒഴിവാക്കിയിരിക്കുകയാണ്. കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് കേന്ദ്രംഅനുമതി നൽകിയത് . ഇത് കാരണം മലബാറിലെ ആയിരക്കണക്കിന് ഹാജിമാരുടെ യാത്രയാണ് പ്രയാസത്തിലാകുന്നത്.
ഇതിനാൽ കരിപ്പൂരിൽ നിന്നും ഹജ്ജ് യാത്രക്ക് വിമാനസർവീസ് പുനരാരംഭിക്കണമെന്നാണ് അറേബ്യൻ പ്രവാസി കൗൺസിൽ പ്രധാനമന്ത്രിയോടും വ്യോമയാന മന്ത്രിയോടും ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയോടും ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
വിഷയം ചർച്ച ചെയ്യാൻവേണ്ടി ചേർന്ന യോഗത്തിൽ സംഘടനാ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിക്കുകയും കൺവീനർ അബ്ബാസ് കൊടുവള്ളി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സംഘടനയുടെ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ മീറ്റിൽ പങ്കെടുത്തു. പി.കെ. അൻവർ സ്വാഗതവും കെ.പി. സുധീർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.