സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് തുടർച്ച ഉറപ്പാക്കണം
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരണമന്ന് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) കൊയിലാണ്ടി ബ്രാഞ്ച് ജനറൽ ബോഡി യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു.
യോഗം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം അശ്വനിദേവ് ഉൽഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.പി.ഗീതുവിന്റെ അദ്ധ്യക്ഷത വഹിച്ചു. കെ.രമ, എ.രാജു, ബി.വിജയൻ, കെ.സന്തോഷ്കുമാർ, കെ.കെ.വിജയൻ, എൻ.കെ.നാരായണൻ, കെ.പി.ഉസ്മാൻ കോയ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.പി.രാജേഷ് ബാബു സ്വാഗതവും ടി.നിജീഷ് നന്ദിയും രേഖപ്പെടുത്തി.