സർക്കാരിനെതിരെ നടത്തുന്ന കള്ള പ്രചാരണങ്ങളിൽ പ്രവാസികൾ വീണുപോകരുത്; കേരള പ്രവാസി സംഘം


കൊയിലാണ്ടി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കൺവെൻഷൻ തക്കാര ഹോട്ടൽ ഓഡിറേറാറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി കൺവൻഷൻ ഉൽഘാടനം ചെയ്തു. സർക്കാരിനെതിരെ നടക്കുന്ന കള്ള പ്രചരണങ്ങളിൽ പ്രവാസികൾ വീണുപോയാൽ ഇന്ന് നമ്മൾ അനുഭവിച്ചു വരുന്ന ആനുകൂല്യങ്ങൾ നമ്മൾ സ്വയം നഷ്ടപ്പെടുത്തുന്നതിന് തുല്യമായിരിക്കുമെന്ന് ബാദുഷ കടലുണ്ടി പറഞ്ഞു.

500 രൂപയുണ്ടായിരുന്ന പ്രവാസി പെൻഷൻ 2000 രൂപയാക്കിയതും അത് 3000വും 3500 രൂപയാക്കിയതും ഈ സർക്കാരാണ്. സ്വയം തൊഴിലിനായി 15 ശതമാനം സബിസിഡിയോടുകൂടിയ ലോൺ സൗകര്യം, സ്വാന്തനം ചികിൽസ സഹായം അമ്പതിനായിരം വരെ, മരണാനന്തര സഹായം ഒരു ലക്ഷം രൂപ തുടങ്ങി പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ ഇടതുപക്ഷ സർക്കാരാണ് എന്നും പ്രവാസികളെ നെഞ്ചോട് ചേർത്ത് പിടിച്ചതെന്നും അദ്ധേഹം പറഞ്ഞു.

കൊയിലാണ്ടി നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട വി.എം.സിറാജ് അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പറായ കെ.എം.അമ്മത് എന്നിവരെ കൺവൻഷനിൽ ആദരിച്ചു.

ഏരിയ പ്രസിഡണ്ട് അബൂബക്കർ മൈത്രി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് സുരേന്ദ്രൻ മാങ്ങോട്ടിൽ, ഹാരിസ് ബാഫഖി തങ്ങൾ, കബീർ സലാല എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി ചാത്തു സ്വാഗതവും ബാലകൃഷ്ണൻ നമ്പ്യാർ നന്ദിയും പറഞ്ഞു.