സൗന്ദര്യ റാണിയായി ഹര്‍നാസ് സന്ധു; 21 വര്‍ഷങ്ങള്‍ക്കുശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് (വീഡിയോ കാണാം)


ന്യൂഡല്‍ഹി: 2021ലെ വിശ്വസുന്ദരിയായി ഇന്ത്യക്കാരിയെ തെരഞ്ഞെടുത്തു. പഞ്ചാബ് സ്വദേശിനിയായ 21 കാരി ഹര്‍നാസ് സന്ധുവുമാണ് ഈ നേട്ടം കൈവരിച്ചത്. 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. സുസ്മിത സെന്നും ലാറ ദത്തയുമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇസ്രയേലിലെ എയിലേറ്റില്‍വെച്ചായിരുന്നു മത്സരം. പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഹര്‍നാസ് വിശ്വസുന്ദരി പട്ടം ചൂടിയത്. 2020ല്‍ വിശ്വസുന്ദരിയായ മെക്‌സിക്കോയുടെ ആന്‍ഡ്രിയ മെസ ഹര്‍നാസിനെ കിരീടമണിയിച്ചു.

17ാം വയസ്സിലാണ് ഹര്‍നാസ് സന്ധു മോഡലിംഗ് തുടങ്ങിയത്. ഇതിനു മുമ്പ് മിസ് ദിവ 2021, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ നേട്ടങ്ങളും ഹര്‍നാസ് സ്വന്തമാക്കിയിട്ടുണ്ട്. ചില പഞ്ചാബി ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

വീഡിയോ കാണാം: