സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു


റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ ചാത്തം പറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധീഖ് (കുഞ്ഞിമോന്‍) ആണ് മരിച്ചത്.

ദമ്മാം – അല്‍ഹസ റോഡില്‍ ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. മാതാവ്: മറിയം, ഭാര്യ: മുബീന, മക്കള്‍: നാഫിഹ്, നിഫ മറിയം, നാജിഹ്,

സഹോദരങ്ങള്‍: കുഞ്ഞിമൊയ്തീന്‍, ശരീഫ, മൈമൂനത്ത്, ഖൈറുന്നിസ, ലത്തീഫ്, സര്‍ജില. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.