സൗകര്യമില്ലാത്തതിനാല്‍ അവര്‍ പഠിക്കാതിരിക്കരുത്; വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്ത് യുവജന സംഘടന


അരിക്കുളം: നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കാരയാട് മേഖലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു . ഡിജി ചലഞ്ചിലൂടെ വിവിധ യൂണിറ്റുകളില്‍ നിന്നും സമാഹരിച്ച ഫോണുകള്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി വസീഫ് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതന്‍ മാസ്റ്റര്‍ക്ക് കൈമാറി.

കെ.കെ സതീഷ് ബാബു ചടങ്ങില്‍ ആദ്യക്ഷത വഹിച്ചു. എ സി ബാലകൃഷ്ണന്‍ , ബിപി ബബീഷ് , വി എം ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. കെ അഭിനീഷ് സ്വാഗതവും അഖില്‍ എന്‍ ടി നന്ദിയും പറഞ്ഞു.