‘സ്വർണ്ണവും കറൻസിയും കടത്തിയ പിണറായി വിജയനെ കണ്ടെത്തുക’; പേരാമ്പ്രയിലെ വിവിധ ഇടങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് പതിച്ച് യൂത്ത് ലീഗ് പ്രതിഷേധം


പേരാമ്പ്ര: തന്റെ ഓഫീസിനെയും അതിലെ സ്റ്റാഫുകളെയും ദുരുപയോഗം ചെയ്ത് വിദേശത്ത് നിന്ന് സ്വർണ്ണം കടത്തുകയും കറൻസി കടത്തുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെത്തുക എന്ന് ആവശ്യപെട്ട് യൂത്ത് ലീഗ്‌ പ്രവർത്തകർ പേരാമ്പ്രയിലെ വിവിധ ഇടങ്ങളിൽ ലുക്ക് ഔട്ട്‌ നോട്ടീസ് പതിച്ച് പ്രതിഷേധിച്ചു. ആരോപണം ഉയർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികരിക്കാതെ അക്രമത്തിന് കൂട്ട് നിൽക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് യൂത്ത് ലീഗ്‌ ആരോപിച്ചു.

നൊച്ചാട് ചാത്തോത്ത് താഴെയിൽ ലുക്ക് ഔട്ട്‌ നോട്ടീസ് പതിച്ച് ജില്ലാ യൂത്ത് ലീഗ്‌ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ്‌ പ്രസിഡന്റ് പി.സി.മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, ശംസുദ്ധീൻ വടക്കയിൽ, കെ.സി.മുഹമ്മദ്‌, ടി.കെ.നഹാസ്, അൻവർ ഷാ നൊച്ചാട്, കെ.കെ.മുജീബ്, ആർ.കാസിം, ആർ.ഷബീർ എന്നിവർ സംസാരിച്ചു.


ഫോട്ടോ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക് ഔട്ട്‌ നോട്ടിസ് പതിക്കൽ പ്രതിഷേധം ജില്ലാ യൂത്ത് ലീഗ്‌ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ ഉദ്ഘാടനം ചെയ്യുന്നു.