സ്വാശ്രയ, സ്നേഹയാനം പദ്ധതികൾ: രക്ഷിതാവിന് അപേക്ഷിക്കാം


തിരുവനന്തപുരം: സ്വാശ്രയ, സ്നേഹയാനം പദ്ധതികളിൽ നിന്നുള്ള അനുകൂല്യം ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. 70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ അല്ലെങ്കിൽ മകളെ സംരക്ഷിക്കുന്ന ബിപിഎൽ കുടുംബങ്ങളിലെ വിധവയായ വീട്ടമ്മയ്ക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ സഹായം ലഭിക്കുന്നതാണ് സ്വാശ്രയ പദ്ധതി. ഒറ്റത്തവണ ധനസഹായമായി 35,000 രൂപയാണ് ‘സ്വാശ്രയ’ പദ്ധതിയിലൂടെ അനുവദിക്കുക. 2021-22 സാമ്പത്തികവർഷത്തേക്കുള്ള സഹായ വിതരണത്തിന് ഇപ്പോൾ അപേക്ഷിക്കാം. വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്നതാണ് ‘സ്നേഹയാനം’ പദ്ധതി.

രണ്ടു പദ്ധയിലെയും അർഹതപ്പെട്ട അപേക്ഷകൾ ഓഗസ്റ്റ് 31ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക ഫോൺ: 04712343241. വെബ്സൈറ്റ്: http://sjd.kerala.gov.in ഇ-മെയിൽ: dswotvmswd@gmail.com.