മേപ്പയ്യൂരില്‍ സ്വാതന്ത്രദിനത്തില്‍ ചാവട്ട് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ യൂണിറ്റി ഡേ സംഘടിപ്പിച്ചു


മേപ്പയ്യൂർ: സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ചാവട്ട് മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ യൂണിറ്റി ഡേ സംഘടിപ്പിച്ചു.

മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ദേശീയ പതാക ഉയർത്തിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.കെ ഫസലുറഹ്മാൻ അധ്യക്ഷനായി. പി.അബ്ദുള്ള, ഫൈസൽ ചാവട്ട്, എം.പി ആഷിദ്, വി.ടി ഹിജാം സംബന്ധിച്ചു.