സ്വര്‍ണവില കുത്തനെ ഇടിയുന്നു


കൊച്ചി: സ്വര്‍ണവില കുത്തനെ ഇടിയുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ അഞ്ച് ദിവസത്തിനിടെ 1200 രൂപ ഇടിഞ്ഞു.

പവന് ഇന്നത്തെ വില 35,200 രൂപയാണ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 4,400 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചക്കിടെ 1780 രൂപയാണ് കുറഞ്ഞത്.

യു.എസ് ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.