സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? നിങ്ങള്‍ക്കായി സംരഭകത്വ ശില്‍പശാലയൊരുക്കി മേപ്പയൂര്‍ പഞ്ചായത്ത്


മേപ്പയ്യൂര്‍: വ്യവസായ-വാണിജ്യ വകുപ്പിന്റെയും മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 10.30 മണി മുതല്‍ പഞ്ചായത്ത് ഹാളില്‍ വച്ച് സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

പഞ്ചായത്തില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നുവരുന്ന ലോണ്‍ ,സബ്‌സിഡി, ലൈസന്‍സ് മേളകളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്

ബന്ധപ്പെടേണ്ട നമ്പറുകള്‍:
മേലടി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ സുധീഷ് – 9744370989,
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് ഇന്റേണ്‍ കിരണ്‍.എ – 9400108032