സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല


പേരാമ്പ്ര: പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. പുതുതായി സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ടെക്, പോളിടെക്‌നിക്ക്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സി.ഡി.സി ഓഫീസില്‍ നേരിട്ട് ഹാജരായോ 0496-2615500 ഫോണില്‍ വിളിച്ചോ ഡിസംബര്‍ 27 വരെ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ മാനേജര്‍ ആന്‍ഡ് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.