സ്വന്തം ജീവിതം പോലും പണയപ്പെടുത്തി, കുത്തൊഴുക്കിനെ ധീരമായി നേരിട്ടു, ബാലുശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ രക്ഷിച്ച ഹരീഷ് മാതൃകയാണ്


ബാ​ലു​ശ്ശേ​രി: ഹ​രീ​ഷിന്റെ അ​വ​സ​രോ​ചി​ത​മാ​യ ധീ​ര​ത​യി​ൽ ര​ക്ഷ​പ്പെ​ട്ട​ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് ജീ​വ​ൻ. മ​ഞ്ഞ​പ്പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​ല​ക​പ്പെ​ട്ട മൂ​ന്നു​പേ​രെ ര​ക്ഷി​ച്ച മ​ധു​ര അ​ഴ​ക​ന​ല്ലൂ​ർ സ്വ​ദേ​ശി ഹ​രീ​ഷ് നാ​ടിന്റെ അ​ഭി​മാ​ന​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ബാ​ലു​ശ്ശേ​രി പ​ഴ​യ മ​ഞ്ഞ​പ്പാ​ല​ത്തി​ന​ടു​ത്ത് പു​ഴ​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

വ​ട​ക​ര മ​ട​പ്പ​ള്ളി തെ​രു പ​റ​മ്പ​ത്ത് സ​ദാ​ന​ന്ദന്റെ ഭാ​ര്യ മി​നി​യും സ​ഹോ​ദ​രന്റെ മ​ക​ൻ വി​ന​യ് മോ​ഹ​നു​മാ​ണ് പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. മ​ഞ്ഞ​പ്പാ​ല​ത്ത് കു​മ്മി​ണി​യോ​ട്ടു​ള​ള അ​മ്മ​യെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു മി​നി​യും കു​ടും​ബ​വും. തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്ത​തി​നാ​ൽ വീ​ടി​ന​ടു​ത്തു​ള്ള മ​ഞ്ഞ​പ്പു​ഴ​യി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.

ഇ​തു കാ​ണാ​നാ​യാ​ണ് മി​നി​യും കു​ടും​ബാം​ഗ​ങ്ങ​ളും പു​ഴ​ക്ക​ര​യി​ലെ​ത്തി​യ​ത്. പു​ഴ​ക്ക​ട​വി​ലെ പ​ട​വി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ മി​നി​യും സ​ഹോ​ദ​രന്റെ മ​ക​ൻ വി​ന​യ് മോ​ഹ​നും ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു കു​ളി​ക്കു​ക​യാ​യി​രു​ന്ന സ​ഹോ​ദ​ര​പു​ത്ര​ൻ അ​ക്ഷ​യ് ലാ​ൽ ഉ​ട​ൻ ത​ന്നെ നീ​ന്തി​യെ​ത്തി ഇ​രു​വ​രെ​യും പി​ടി​ച്ചെ​ങ്കി​ലും മി​നി വ​ഴു​തി​പ്പോ​വു​ക​യാ​യി​രു​ന്നു.

ഒ​ഴു​ക്കി​ൽ​പെ​ട്ട മി​നി​യു​ടെ വ​സ്ത്രം കാ​ലി​ൽ ചു​റ്റി​യ​തോ​ടെ കൂ​ടു​ത​ൽ അ​വ​ശ​യു​മാ​യി. വി​ന​യി​നെ പി​ടി​ച്ചു​നീ​ന്താ​ൻ ശ്ര​മി​ച്ച അ​ക്ഷ​യ് ലാ​ലും ഇ​തി​നി​ടെ ക്ഷീ​ണി​ത​നാ​യി. ക​ര​യി​ലു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ ഹ​രീ​ഷ് പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി ആ​ദ്യം മി​നി​യെ​യും പി​ന്നീ​ട് വി​ന​യ് മോ​ഹ​നെ​യും അ​ക്ഷ​യ് ലാ​ലി​നെ​യും ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഹ​രീ​ഷ് മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലാ​ണി​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പേ മ​ധു​ര​യി​ൽ നി​ന്നും എ​ത്തി​യ​താ​ണ് ഹ​രീ​ഷി​ന്‍റെ കു​ടും​ബം. മ​ഞ്ഞ​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രന്റെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ഹ​രീ​ഷി​നോ​ടു​ള്ള ക​ട​പ്പാ​ട് മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് മി​നി​യു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.