സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്


തമിഴ്‌നാട്: രജനികാന്തിന് 2019-ലെ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിനിമാ പുരസ്‌കാരം പ്രഖ്യാപിച്ചത്. നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയില്‍ രജനികാന്ത് നല്‍കിയ സംഭാവനകള്‍ വളരെ മികച്ചതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ രജനികാന്തിന് 2019ലെ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയില്‍ രജനികാന്ത് നല്‍കിയ സംഭാവനകള്‍ വളരെ മികച്ചതാണ്.‘- ജാവദേക്കര്‍ പറഞ്ഞു.