സ്‌റ്റൈപ്പന്റോടുകൂടി സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലനം


കോഴിക്കോട്: എസ്.എസ്.എല്‍.സി. പാസ്സായ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിനു കീഴിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കായുളള കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്‌റ്റൈപ്പന്റോടുകൂടി സൗജന്യ പി.എസ്.സി. പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. പ്രായപരിധി 41 വയസ്സ്.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ രണ്ടിനകം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി, കോഴിക്കോട് എന്ന വിലാസത്തില്‍ പേര്, പ്രായം, വിലാസം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന. ഈ പരിശീലന പരിപാടിയില്‍ മുന്‍പ് പങ്കെടുത്തിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376179


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.