സ്റ്റേഡിയം ബില്‍ഡിങ്ങിലെ ജ്വല്ലറിയില്‍ നിന്ന് ആഭരണം മോഷ്ടിച്ച് ഓടി രക്ഷപ്പെടുന്ന കള്ളന്‍; പുതിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്


കൊയിലാണ്ടി: സ്റ്റേഡിയം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സഹാറ ജ്വല്ലറിയില്‍ നിന്ന് ആഭരണം മോഷ്ടിച്ച് രക്ഷപ്പെടുന്ന കള്ളന്റെ പുതിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ആഭരണം മോഷ്ടിച്ച ശേഷം സ്റ്റേഡിയം കോമ്പൗണ്ടിലൂടെ കള്ളന്‍ ഓടി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചയ്ക്ക് 1:45 ഓടെ ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ ആള്‍ രണ്ടര പവന്റെ പാദസരം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഇയാളുടെ മുഖം സി.സി.ടി.വി ക്യമറയില്‍ പതിഞ്ഞിട്ടുണ്ട്.

ആഭരണം വാങ്ങാനെത്തിയ ആള്‍ പെട്ടെന്ന് പോയതോടെ സംശയം തോന്നുകയും തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പാദസരം നഷ്ടപ്പെട്ടതായി കാണുകയും ചെയ്തു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയെന്നും ജ്വല്ലറി ഉടമ പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

വീഡിയോ കാണാം: