സ്റ്റിച്ച് ഇട്ട വിരലില്‍ സ്റ്റീല്‍ മോതിരം കുടുങ്ങി; ദന്തപരിചരണത്തിനുള്ള ഉപകരണം ഉപയോഗിച്ച് മുറിച്ച് മാറ്റി കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് (വീഡിയോ കാണാം)


കൊയിലാണ്ടി: സ്റ്റീല്‍ മോതിരം കൈ വിരലില്‍ കുടുങ്ങിയ യുവാവിന് രക്ഷയായത് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്. ഉള്ളിയേരി സ്വദേശിയായ അജയകുമാറിന്റെ (21) വിരലിലാണ് മോതിരം കുടുങ്ങിയത്. അപകടത്തില്‍ പെട്ട് സ്റ്റിച്ച് ഇട്ട വിരലിലാണ് മോതിരം കുടുങ്ങിയത് എന്നത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി.

തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടോടെ യുവാവ് കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് ഓഫീസില്‍ എത്തുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനോജ് പി.വി, നിധി പ്രസാദ് ഇ.എം എന്നിവര്‍ ചേര്‍ന്ന് അജയകുമാറിനെ തൊട്ടടുത്തുള്ള നെസ്റ്റ് കെയറിങ് ഹോമിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് ദന്ത പരിചരണത്തിനായുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മനോജ് പി.വി കട്ടിയുള്ള സ്റ്റീല്‍ മോതിരം അതീവ ശ്രദ്ധയോടെ സുരക്ഷിതമായി മുറിച്ചുമാറ്റി. മോതിരം വിരലില്‍ നിന്ന് പോയപ്പോഴാണ് അജയകുമാറിന് ആശ്വാസമായത്. മോതിരം സുരക്ഷിതമായി മുറിച്ച് നീക്കിയ ഫയര്‍ ഓഫീസര്‍മാര്‍ക്ക് നന്ദി പറഞ്ഞാണ് അജയകുമാര്‍ തിരികെ പോയത്.

മോതിരം മുറിച്ചെടുക്കുന്ന വീഡിയോ കാണാം: