‘സ്റ്റാന്‍ സ്വാമിയെ ബിജെപി സര്‍ക്കാര്‍ കൊന്ന കണ്’; ഡിവൈഎഫ്ഐ പേരാമ്പ്രയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


പേരാമ്പ്ര: ജീവിതം മുഴുവന്‍ സമൂഹത്തിന്റെ താഴെ തട്ടിലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പേരാമ്പ്ര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പേരാമ്പ്ര ടൗണില്‍ സംഘടിപ്പിച്ച പരിപാടി ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എം എം ജിജേഷ് ഉല്‍ഘാടനം ചെയ്തു.

ചടങ്ങില്‍ എസ് .യു രജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോ. സെക്രട്ടറി രൂപേഷ്, എസ് എഫ് ഐ ഏരിയ പ്രസിഡന്റ് അമല്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി ബിനില്‍ സ്വാഗതവും ,മേഖല എക്‌സിക്യൂട്ടീവ് അഭിജിത്ത് നന്ദിയും പറഞ്ഞു.