സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്‌റര്‍; പേരാമ്പ്ര ബ്ലോക്കിലെ വാര്‍ഡുകളില്‍ സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്‌റര്‍ ഒരുങ്ങുന്നു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്റ്റര്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും. നൊച്ചാട് പഞ്ചായത്തിലെ പുറ്റാട് കോളനിയോട് ചേര്‍ന്ന ഗ്രാമകേന്ദ്രമാണ് ഡിജിറ്റല്‍ കേന്ദ്രമാകുന്നത്. സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്റ്ററിന്‌റെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് നടക്കും.
സെന്‌ററില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് കേബിളിലൂടെ ഇന്‌റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവി, ഇരിപ്പിട സൗകര്യം,ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് ബ്ലോക്ക് പഞ്ചായത്തിന് എന്ത് ചെയ്യാമെന്ന ചോദ്യത്തില്‍ നിന്നാണ് സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്‌ററിന്‌റെ തുടക്കം. ഓരോ ബ്ലോക്ക് വാര്‍ഡിലും ഒന്ന് വീതം സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്‌റര്‍ ആണ് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.